തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നൽകി ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കെതിരെ കേന്ദ്രം.
ഇന്ത്യയിൽ പ്രചുരപ്രചാരം നേടിയ ബോൺവിറ്റ ഹെല്‍ത്ത് ഡ്രിങ്ക്സ് പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എല്ലാ ഇ-കൊമേഴ്‌സ് കമ്ബനികള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.
ആരോഗ്യപാനീയങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ബോൺവിറ്റ വില്‍പന നടത്തുന്നതും പരസ്യം നൽകുന്നതും. എന്നാൽ എഫ് എസ് എസ് ആക്‌ട് 2005 പ്രകാരമുള്ള ഗുണനിലവാരങ്ങൾ ഇതിൽ ഇല്ല എന്നതും, പഞ്ചസാരയുടെ അളവ് ഇതിൽ വളരെ കൂടുതലാണ് എന്ന കണ്ടെത്തലും കൂട്ടിയാണ് ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയിൽ നിന്നും ബോൺവിറ്റയെ ഒഴിവാക്കണമെന്ന നിർദേശം എടുക്കാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ച ഘടകങ്ങൾ.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും ഒക്കെ ബോണ്‍വിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മാറ്റണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
പവർ സപ്ലിമെൻ്റുകള്‍ ചേർത്തതിനുശേഷം ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്ന പേര് നൽകി ഉത്പന്നങ്ങൾ പരസ്യം ചെയ്തു വിൽക്കുന്ന കമ്ബനികള്‍ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ബാലാവകാശ കമ്മീഷൻ നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (FSSAI) ആവശ്യപ്പെട്ടിരുന്നു.