2024 ഏപ്രിൽ അവസാനത്തോടെ വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ.
ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുന്നതിനായുള്ള അനുമതികൾ ഉടൻ തന്നെ ലഭിക്കുമെന്നും ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നുമാണ് വ്യോമയാന മന്ത്രലയത്തിൽ നിന്നും അറിയാൻ കഴിയുന്നത്.
നിലവിലുള്ള യാത്രക്കാരുടെ പരിശോധന സമയം പകുതിയായി കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുന്നതുകൊണ്ടു ഉണ്ടാകുന്ന നേട്ടം.
ആദ്യമായി ഈ സംവിധാനം ബംഗളൂരു വിമാനത്താവളത്തിലായിരിക്കും നടപ്പിലാക്കുക എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഡൽഹി എയർപോർട്ടിലും. പിന്നീട് ചെന്നൈ, കൊൽക്കൊത്ത എന്നിവിടങ്ങളിലും നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
എയർപോർട്ടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, ഫുൾ ബോഡി സ്കാനറുകൾക്ക് ഒരാളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയോ ശാരീരിക സമ്പർക്കം പുലർത്തുകയോ ചെയ്യാതെ കണ്ടെത്തുന്ന ഒരു ഉപകരണമാണ് .ഈ ഉപകരണങ്ങൾ സ്ഫോടകവസ്തുക്കൾ പോലുള്ള വസ്തുക്കൾ ശരീരത്തിൽ ഒളിച്ചുവെച്ചിട്ടുണ്ടെങ്കിൽ അതുവരെ കണ്ടെത്താൻ സഹായിക്കുന്നതാണ്.
സുരക്ഷാ ജോലിക്കാരുടെ ജോലി വളരെ എളുപ്പമാക്കുകയും സുരക്ഷാ കാര്യങ്ങൾ കുറ്റമറ്റതാക്കാനും ഇതുകൊണ്ടു കഴിയും.