ഇന്ത്യയിലെ ഇലക്ടോണിക് വാഹന വിപണിയിലേക്ക് ഏകദേശം രണ്ടു മുതൽ മൂന്നു ബില്യൺ ഡോളർ വരെ വിലവരുന്ന ഇലക്ട്രിക്ക് കാർ പ്ലാന്റ് സ്ഥാപിക്കാനായി എലോൺ മാസ്കിന്റെ ടെസ്‌ല തയ്യാറെടുക്കുന്നതായി വാർത്ത.
മഹാരാഷ്ട്ര ഗുജറാത്ത് തമിഴ് നാട് എന്നിവിടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് ടെസ്‌ലയുടെ പ്ലാൻ എന്നാണ് അറിയാൻ കഴിയുന്നത്.
ഈ പദ്ധതി നടപ്പിലായാൽ നിലവിലുള്ള അമേരിക്ക, ചൈനയെ എന്നിവരെ കടത്തിവെട്ടി ഇലക്ടോണിക് കാർ വ്യവസായ മേഖലയിൽ ഇന്ത്യയുടെ പ്രസക്തി കുതിച്ചുയരാൻ ഇടയാകും.
കഴിഞ്ഞ ജൂണിൽ പ്രധാന മന്ത്രി നരേദ്രമോദിയുമായി മാസ്ക് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു.