ശതകോടീശ്വരന്മാർ ഇന്ത്യയിൽ വർധിക്കുന്നു - ഫോബ്‌സ് മാസിക

ഇന്ത്യയിൽ ശതകോടേശ്വരന്മാർ പെരുകുന്നതായി  ഫോബ്‌സ് മാസികയുടെ കണ്ടെത്തൽ.

2024 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എന്നതിൽ വലിയ വർദ്ധനവ് കാണുന്നു.

2023 ൽ  169 ശതകോടീശ്വരന്മാർ ഉണ്ടായിരുന്നത് 2024 ൽ അത്  200 ആയി വർദ്ധിച്ചിരിക്കുന്നു എന്നാണ് ഫോബ്‌സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

ആഗോള സമ്പത്തിൽ  അഞ്ചാം സ്ഥാനത്തു നിൽക്കുന്ന  ഇന്ത്യ പക്ഷെ, ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്.

ഇന്ത്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മുകേഷ് അംബാനി ആഗോളതലത്തില്‍ സമ്പന്നതയിൽ 9-ാം സ്ഥാനത്താണ്‌. 116 ബില്യൻ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി.

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാർ ഉള്ളത് അമേരിക്കയില്‍ തന്നെയാണ്, 813 പേർ. ചൈനയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാമത്. 

ഫ്രാൻസിലെ ഫാഷൻ റീട്ടെയ്ല്‍ ഭീമനായ ബെർനാർഡ് ആർണോള്‍ട്ടാണ് ലോകത്തിലെ ഏറ്റവും സമ്ബന്നനായ വ്യക്തി.

1917-ൽ ബിസി ഫോർബ്സ് സ്ഥാപിച്ച ഒരു അമേരിക്കൻ ബിസിനസ് മാഗസിനാണ് ഫോർബ്സ്, ബിസിനസ്, നിക്ഷേപം, സാങ്കേതികവിദ്യ, ജീവിതശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആഗോളതലത്തിൽ പ്രചാരമുള്ളതും വിലമതിക്കപ്പെടുന്നതുമായ ഒരു പ്രഷീആക്രണമാണ് ഇത്. ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലാണ് ഇതിൻ്റെ ആസ്ഥാനം

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal