ഗൂഗിൾ സെർച്ച് ഫ്രീ അവസാനിക്കുന്നു. ഇനി സെർച്ചുകൾക്കു പണം നൽകേണ്ടി വരും.
എന്തിനും ഏതിനും സംശയം വന്നാൽ നമ്മൾ ആദ്യം തിരയുന്നത് ഗൂഗിൾ ആണ്. ചോദിക്കുന്നത് എന്തിനും ഗൂഗിൾ ഉത്തരവും നൽകാറുണ്ട്. അതുകൊണ്ടു ഗൂഗിൾ സെർച്ചിങ് സർവ്വസാധാരണമെന്നുമാത്രമല്ല അത് ജീവിതത്തിലെ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയായായി മാറിയിട്ടുമുണ്ട്.
ഒരു ഇന്റർനെറ്റ് കണക്ഷൻ മാത്രം മതി ഗൂഗിളിൽ തിരച്ചിൽ നടത്താൻ. സംശയങ്ങളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ സെക്കൻഡ്കൾക്കുള്ളിൽ സ്‌ക്രീനിൽ തെളിഞ്ഞു വരും.
എന്നാൽ സൗജന്യമായി കിട്ടിയിരുന്ന ഈ സേവനം ഇനി മുതൽ പണം നൽകേണ്ടിവരും എന്നാണ് അറിയുന്നത്. ഗൂഗിൾ സേർച്ച് എഞ്ചിനുകളിൽ മാറ്റം വരുടെതാണ് കമ്പനി ആലോചിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഗൂഗിൾ സെർച്ചിനു പരിവർത്തനം വരുത്താനും പുതിയ AI ടൂളുകൾ ഉൾപ്പെടുത്തിക്കൊണ്ട് സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാനാണ് കമ്പനി ആലോചിക്കുന്നത് എന്നാണ് പുതിയ വാർത്ത.