സൈബർ തട്ടിപ്പുകൾ വ്യാപകമായി വരുന്ന സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്നവരുടെ അക്കൗണ്ടുകൾ താല്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന നിയമം നടപ്പാക്കാൻ റിസേർവ് ബാങ്ക് തയ്യാറെടുക്കുന്നതായി വാർത്ത.
അന്വേഷണ ഏജൻസികൾ കേസ് രജിസ്റ്റർ ചെയ്തതുനു ശേഷം മാത്രമേ നിലവിൽ ബാങ്കുകൾക്ക് തട്ടിപ്പിന് ഇരയായവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അധികാരം നൽകിയിരുന്നത്. പക്ഷെ ഇതുകൊണ്ടു കാര്യമായ പ്രയോജനം ഒന്നുംതന്നെ ഉണ്ടാകാറില്ലായിരുന്നു. കാരണം ബാങ്കിന് അധികാരം കിട്ടുന്നതിനുള്ള കാലതാമസത്തിനിടയിൽ പണം വല അക്കൗണ്ടകളിൽ നിന്നും ചോർന്നിരിക്കും.
ഇതിനു തടയിടാൻ പാകത്തിന് തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനാണ് റിസേർവ് ബാങ്ക് പദ്ധതിയിടുന്നത്.