സൊമാറ്റോയിൽ നിന്നും ഫുഡ് ഓർഡർ ചെയ്യുന്നവരാണോ നിങ്ങൾ. ഇനി നിങ്ങൾക്ക് ഓരോ ഓർഡറിനും കൂടുതൽ പ്ലാറ്ഫോം ചാർജ് നൽകേണ്ടതായി വരും.
ഇന്നത്തെ സാഹചര്യത്തിൽ ഓഫീസിലായാലും വീടുകളിലായാലും ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണല്ലോ. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റുഫോമുകൾ ഓൺലൈൻ ഭക്ഷണ വിതരണത്തിൽ ഇന്ന് വളരെയേറെ മുൻപന്തിയിൽ നിൽക്കുന്നു.
ഓരോ തവണ നിങ്ങൾ ഓർഡർ നൽകുമ്പോഴും ഇനിമുതൽ 5 രൂപ കൂടുതലായി നൽകേണ്ടി വരും. സാധാരണയായുള്ള ഡെലിവറി ചാർജിനു പുറമെയാണ് ഈ നിരക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ആയിരുന്നത് 3 രൂപയായി ഉയർത്തിയിരുന്നു. ജനുവരിയിൽ അത് 4 രൂപയാക്കി. ഇപ്പോൾ അത് 5 രൂപയാക്കി ഉയർത്തിയിരിക്കുകയാണ് കമ്പനി.
സൊമാറ്റോയ്ക്ക് ദിനപ്രതി 20 ലക്ഷത്തിലേറെ ഓർഡറുകൾ ലഭിക്കാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ പുതിയ നിരക്ക് വർധന പ്രകാരം പ്രതിദിനം 20 ലക്ഷത്തിലേറെ അധികവരുമാനം കമ്പനിക്ക് നേടാനാകും.