വളരെ നാളുകളായി റോബോ ടാക്സി വരുന്നതിനെപ്പറ്റിയുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് . ഇപ്പോൾ ടെസ്‌ലയുടെ മേധവിയും ശതകോടിശ്വരനുമായ എലോൺ മസ്ക് തന്റെ റോബോ ടാക്സി ആഗസ്റ്റിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുന്നു.
പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന ഒരു സെല്‍ഫ് ഡ്രൈവിങ് കാര്‍ ആണ് റോബോ ടാക്‌സി.
ഒരുപാടു സമയമായി നിര്‍മാണത്തിലിരിക്കുന്ന ഒരു പ്രൊജക്റ്റ് ആയിരുന്നു ടെസ്‌ലയുടെ റോബോ ടാക്‌സി. ഓട്ടോണമസ് ടാക്സി സർവിസ് മേഖലയിൽ വലിയ ഒരു വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഉല്പന്നമായിരിക്കും ഇത്.
നിലവിലുള്ള ടെസ്‌ല കാറുകളില്‍ സെല്‍ഫ് ഡ്രൈവിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അവ പൂർണമായും ഒരു സെൽഫ് ഡ്രൈവിംഗ് കാർ അല്ല, അവയ്ക്ക് ഡ്രൈവറുടെ സഹായം കൂടതെ പ്രവർത്തിക്കാൻ സാധിക്കുകയില്ലാ.
ടെസ്‍ലയെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകാൻ സാധ്യതയുടെ ഉത്പന്നമാണ് റോബോ ടാക്സിയെന്നാണ് മസ്ക് പറയുന്നത്.
2019 റോബോ ടാക്സി യാതാർഥ്യമാകുമെന്നായിരുന്നു മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നത്.