നികുതി അടയ്ക്കാനുള്ള വരുമാനം ഉണ്ടായിട്ടും അത് അടക്കാത്തവർക്കെതിരെ ആദായ നികുതി വകുപ്പ് നടപടിയെടുക്കാൻ പദ്ധതിയിടുന്നു.
വരുമാനം ഉണ്ടായിട്ടും നികുതി അടക്കാത്തവർക്ക് എതിരെയും, ടി ഡി എസ് അടച്ചിട്ടും റിട്ടേൺ സമർപ്പിക്കാത്തവർക്ക് എതിരെയും ആണ് ഈ നടപടിക്ക് ഒരുങ്ങുന്നത്.
ഇത്തരത്തിൽ നികുതി അടയ്ക്കാത്തവരായി ഒന്നരക്കോടിയിലേറെ ആൾക്കാർ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.
പാൻ നമ്പറുമായി ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ബാങ്കുകളിൽ നടക്കുന്ന ക്രയവിക്രയങ്ങൾ കണ്ടെത്താനായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഇങ്ങനെ നികുതി അടയ്ക്കാത്തവരെ കണ്ടെത്തിയാൽ അതിന് കാരണം കാണിക്കാൻ ആവശ്യപ്പെടാനാണ് വകുപ്പ് തയ്യാറാക്കുന്നത്.
വ്യക്തിഗത വിഭാഗത്തിലും സ്ഥാപനങ്ങൾ ഉള്ളവരും ആയി നികുതിധായകർ ഒരുപാടുണ്ടെങ്കിലും അതിൽ ശരിയായ രീതിയിൽ നികുതി അടയ്ക്കാത്തവർ ഒരുപാട് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആദായ നികുതി വകുപ്പ് തയ്യാറാക്കുന്നത്.