ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വിൽപ്പന നടത്തുന്ന നെസ്‌ലെയുടെ കുട്ടികൾക്കായി നൽകുന്ന സെറിലാക്കിൽ അമിതമായ പഞ്ചസാരയുടെ അളവ് ഉണ്ടെന്ന് റിപ്പോർട്ട്.
കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് വിപരീതമായാണ് നെസ്‌ലെ അവരുടെ പ്രമുഖ ബ്രാൻഡായ കുട്ടികൾക്കായുള്ള സെറിലാക്കിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇതിലെ രസകരമായ വസ്തുത യൂറോപ്പ്, ജർമ്മനി, സ്വിറ്റ്സർലാൻഡ്, യുഎസ് തുടങ്ങിയ വികസിത രാജ്യങ്ങളുടെ വിപണിയിൽ സെറീലാക്ക് പഞ്ചസാര ചേർക്കാതെയാണ് വില്പന നടത്തുന്നത് എന്നതാണ്. എന്നാൽ ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നേരെ വിപരീതമായ തോതിൽ പഞ്ചസാരയുടെ അളവ് ഉൾപ്പെടുത്തിയാണ് വിൽപ്പന നടത്തുന്നത്.
നെസ്‌ലയുടെ ഈ പ്രവർത്തനത്തെ നീതീകരിക്കാൻ ആകാത്ത ഒരു ഇരട്ടത്താപ്പ് നയമാണ് ഇതെന്നാണ് ലോകാരോഗ്യസംഘന തന്നെ വിലയിരുത്തുന്നത്.
സ്വിറ്റ്സർലൻഡിലെ സ്വതന്ത്ര അന്വേഷണ സമിതിയായ പബ്ലിക് ഐ ആണ് സെറിലാക്കിൽ അമിതതോതിൽ പഞ്ചസാര അടങ്ങിയിട്ടുള്ള കാര്യം വെളിച്ചത്തു കൊണ്ടുവന്നത്. ഏഷ്യൻ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്ന സെറിലാക്ക് ഉൽപ്പന്നങ്ങളിൽ നാലു ശതമാനം വരെ പഞ്ചസാരയുടെ അളവ് ഉള്ളതായി പബ്ലിക് ഐയുടെ റിപ്പോർട്ടിൽ പറയുന്നു.