യു എ ഇ സന്ദർശിക്കുന്നതും അവിടെ താമസിക്കുന്നതുമായ ഇന്ത്യക്കാർക്ക് ഒരു സന്തോഷാവർത്ത. നിങ്ങൾക്കു ഇനി യു എ ഇ യുടെ ദിർഹം ഇല്ലെങ്കിലും ഇന്ത്യൻ രൂപകൊണ്ട് ഇടപാടുകൾ നടത്താവുന്നതാണ്.
ഫോൺപേ ഉപയോഗിച്ച് ഇനി മുതൽ നിങ്ങൾക്ക് UAE യിൽ ഇന്ത്യൻ രൂപയുടെ വിനിമയങ്ങൾ നടത്താനുള്ള സൗകര്യം ലഭ്യമാണ്.
ദുബായ് ആസ്ഥാനമായുള്ള മഷ്റിക് ബാങ്കുമായി സഹകരിച്ചു യു പി ഐ സംവിധാനം വഴിയാണ് ഇത് നടന്നതെന്നു ഫോൺപേ വൃത്തങ്ങൾ അറിയിച്ചു.
നിലവിലുള്ള അതാതുദിവസത്തെ കറൻസി വിനിമയ നിരക്ക് കാണിച്ചശേഷം ഇന്ത്യൻ രൂപയിലായിരിക്കും പണം ഈടാക്കുക.
ഇതിനായി ആദ്യം ഫോൺപേ ആപ്പിൾ നിന്നും യു പി ഐ ഇന്റർനാഷണൽ ഓപ്ഷൻ സെലക്ട് ചെയ്തശേഷം അന്താരാഷ്ട്ര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന് പിൻ നൽകി ഇടപാടുകൾ നടത്താവുന്നതാണ്.
അതുപോലെ ഫോൺപേ ക്യൂ ആർ കോഡ് ഉപയാഗിച്ചു ഷോപ്പുകളിലും മറ്റും ഇടപാടുകളും നടത്താവുന്നതാണ്.