സൈബർ തട്ടിപ്പുകളെപ്പറ്റി ദിനം പ്രതി പുതിയ പുതിയ വാർത്തകളാണ് കേൾക്കുന്നത്. ഓരോ ദിവസവും വിവിധതരത്തിലുള്ള തട്ടിപ്പുകാലനു കേൾക്കുന്നത്.
ബാങ്കിന്റെ പേരിൽ, കെ വൈ സിയുടെ പേരിൽ, അക്കൗണ്ടുകളുടെ പേരിൽ തട്ടിപ്പുകളുടെ മുഖങ്ങൾ പലതാണ്. പലരും അറിഞ്ഞും അറിയാതെയും തട്ടിപ്പിനിരയാകാറുമുണ്ട്.
ഇപ്പോൾ വാട്സാപ്പ് കോളുകളുടെ രൂപത്തിലും തട്ടിപ്പുകൾ വരുന്നതും വാർത്തകളുണ്ട്. +92 എന്ന വിദേശ നമ്പറിൽ നിന്നും വരുന്ന കോളുകൾ സ്വീകരിക്കരുതെന്നു ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകുന്നു.
വാട്‌സ്‌ആപ്പില്‍ പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത പാലിക്കുക. കഴിവതും അത്തരം കോളുകൾ എടുക്കാതിരിക്കുക, അഥവാ എടുത്താൽ തന്നെ പന്തികേട് തോന്നിയാൽ ഉടൻ കട്ട് ചെയ്യുക.
നിങ്ങളുടെ ഫോണില്‍ അപരിചിതമായ അക്കൗണ്ടുകളിലൂടെ വരുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
ഇനി ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിനിരയായാല്‍ ഉടൻ തന്നെ 1930 എന്ന നമ്ബറില്‍ അറിയിക്കാൻ മറക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതികൾക്കായി. 24 മണിക്കൂറും സേവനം ലഭ്യമുള്ള പോലീസിന്റെ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറാണ് 1930 .