ഇന്ത്യയിലെ പ്രമുഖ മസാല ബ്രാൻഡായ എം ഡി എച്ചിന്റെയും എവറെസ്റ്റിന്റെയും കറിമസാലകളിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതകളുള്ള ചെരുവകകൾ ഉള്ളതായി സിംഗപ്പൂരും ഹോങ്കോങ്ങും കണ്ടെത്തിയിരിക്കുന്നു.
സിംഗപ്പൂർ ഭക്ഷ്യ സുരക്ഷാ അതോറിറ്റി എം ഡി എച്ചിന്റെയും എവറെസ്റ്റിന്റെയും നാലു മസാല ഉത്പന്നങ്ങൾ ഉപയോഗിക്കരുത് എന്നാണ് വിഞ്ജാപനം ഇറക്കിയിരിക്കുന്നത്. കാൻസർ ഉണ്ടാകാൻ സാധ്യതയുള്ളതെന്നു അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി പറയുന്ന എഥിലിൻ ഓക്‌സൈഡിന്റെ സാന്നിധ്യം വളരെ കൂടുതലായി ഈ മസാലകളിൽ ഉണ്ടെന്ന് കണ്ടെത്തലുകളാണ് ഈ തീരുമാനത്തിന് പിന്നിൽ .
ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി ഏജന്റിനോട് എത്രയും പെട്ടന്ന് തന്നെ രാജ്യത്തിലെ എല്ലാ മാർക്കെറ്റിൽനിന്നും ഈ ഉത്പന്നങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ഈ വാർത്തയുടെ അടിത്തനത്തിൽ ഇന്ത്യൻ ഗവർമെന്റും എം ഡി എച്ചിന്റെയും എവറെസ്റ്റിന്റെയും മറ്റു മസാലക്കമ്പനികളുടെയും ഉത്പന്നങ്ങൾ പരിശോധിക്കണയുള്ള നിർദേശം നൽകിയിരിക്കുന്നു എന്നാണ് അറിയുന്നത്.
ഭക്ഷ്യ ഉത്പന്നങ്ങളിൽ എഥിലിൻ ഓക്‌സൈഡിന്റെ ഉപയോഗം ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്.