ബാങ്കിംഗ് സംവിധാനത്തിൽ സുതാര്യത വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളുമായി ആർബിഐ മുന്നോട്ടുവന്നിരിക്കുന്നു.
പലപ്പോഴും വായ്പ എടുക്കുന്നവർക്ക് വ്യക്തമായ വിവരങ്ങൾ പലപ്പോഴും ബാങ്കിൽ നിന്നോ ബാങ്ക് ഇതര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാറില്ല എന്ന പരാതി പലപ്പോഴും കേൾക്കാറുണ്ട്.
ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പുതിയ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുതിയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഏതൊരു ലോൺ ആയാലും അതിൻറെ എല്ലാവിധ വിവരങ്ങളും രേഖകളും ഫീസുകളും ഉൾപ്പെടുന്ന വ്യക്തമായ വിവരങ്ങൾ ഉപഭോക്താവിന് നൽകണമെന്നാണ് റിസർബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും ഈ നിയമങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുത്താൻ യാതൊരു തടസവും ഉണ്ടാക്കരുതെന്നാണ് റിസേർവ് ബാങ്കിന്റെ നിർദേശം.