ഒച്ചിയഴുന്നതുപോലെ എന്ന പരാതി ദൂരീകരിച്ചുകൊണ്ടു അതിവേഗത്തിൽ ഇന്റർനെറ്റ് സ്പീഡ് കൂട്ടികൊണ്ട് BSNL ഗ്രാമങ്ങളിലേക്കും കടന്നുവരുന്നു.
ടെലികോം മേഖലയിലെ സർക്കാർ സംരംഭമായ ബിഎസ്എൻഎൽ ലിനെക്കുറിച്ചു ഒരുപാടു പരാതികൾ നിലവിലുണ്ട്. സ്പീഡ് കുറവാണു, നെറ്റ്‌വർക്ക് കിട്ടുന്നില്ല, സർവീസ് മോശമാണ്. അങ്ങനെ പരാതികളുടെ ഒഴുക്കായിരുന്നു. എന്നാൽ ഇതിനു പതിയെ പതിയെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് കമ്പനി.
1000 Mbps സ്പീഡിൽ BSNL നെറ്റ്‌വർക്ക് കുതിച്ചോടാൻ തയ്യാറെടുക്കുകയാണ്, അതും മറ്റുള്ള നെറ്റുവർക്കുകൾ എത്തിപ്പെടാൻ മടിക്കുന്ന ഗ്രാമങ്ങളിൽ പോലും.
അതിവേഗ ഇന്റെനെറ്റ് രാജ്യവ്യാപകമായി വിന്യസിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ കമ്പനിക്ക് ഉണ്ടായിരുന്നത് 300 mbps നിന്നും ഒരു സെക്കൻഡിൽ 1000 മെഗാബൈറ്റ് വരെ സ്പീഡ് ആണ് BSNL ഇപ്പോൾ ഒരുക്കുന്നത്. ഇതിനുവേണ്ടി ഫൈബർനെറ്റ് സാങ്കേതികവിദ്യ സേവനമാണ് ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ കമ്പനികളും അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ നല്കുന്നുണ്ടെക്കിലും അത് നഗരങ്ങളിലാണ് ലഭിക്കുന്നത്. എന്നാൽ BSNL ഗ്രാമങ്ങളിലേക്കും വേഗതയുള്ള ഇന്റെനെറ്റ് സംവിധാനം നൽകുന്നത് വഴി ഒരു കുതിച്ചു ചാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. എതിരാളികളെ കടത്തിവെട്ടികൊണ്ടു നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.