സ്വർണ പണയ വായ്പകൾക്കും ഇനി പുതിയ നിബന്ധനകൾ റിസേർവ് ബാങ്ക് ഇറക്കിയിരുന്നു.
ഏതു അത്യാവശ്യം വരുമ്പോഴും ആളുകൾ പണത്തിനായി ആദ്യം ആശ്രയിക്കുന്നത് കയ്യിലിരിക്കുന്ന സ്വർണം പണയം വെച്ച് കാര്യം സാധിക്കുക എന്നതാണല്ലോ.
പല ധനകാര്യ സ്ഥാപനങ്ങളും ഇങ്ങനെ സ്വർണം പണയം വെച്ചെടുക്കുന്ന ലോൺ തുക ക്യാഷ് ആയി കൊടുക്കുന്ന പതിവുണ്ട്. അതിനാൽ അക്കൗണ്ടിൽ കാണിക്കാതെ ക്യാഷ് ആവശ്യങ്ങൾക്കായും സ്വർണം പണയം വെക്കാറുണ്ട്.
എന്നാൽ ഇനി ആ പണി നടക്കില്ല. റിസേർവ് ബാങ്കിന്റെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വഴി പരമാവധി 20000 വരെ മാത്രമേ സ്വർണ പണയ വായ്പ ക്യാഷ് ആയി കൊടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കു അധികാരമുള്ളൂ. ബാക്കി തുക ഉപഭോക്താവിന്റെ അക്കൗണ്ട് വഴി മാത്രമേ കൊടുക്കാൻ സാധിക്കൂ.
സ്വർണ പണയ വായ്‌പ രംഗത്ത് വലിയ തോതിൽ ക്യാഷ് ഡീലിങ് നടക്കുന്നതായുള്ള വാർത്ത എപ്പോഴും ഉയർന്നു കേൾക്കുന്ന ഒന്നായിരുന്നു. ഇതിനെതിരെ കുറച്ചു നാളുകളായി റിസേർവ് ബാങ്ക് നടപടികൾ എടുക്കാൻ തുടങ്ങുന്നുണ്ടായിരുന്നു. ഇന്ത്യയിലെ പല ധനകാര്യ സ്ഥാപനങ്ങളും പരിധിവിട്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടന്ന് നിയമ നടപടികൾ കൈക്കൊള്ളാൻ ആർ ബി ഐ നടപടികൾ ആരംഭിച്ചത്.