റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികാര പരിധിക്കുള്ളിൽ വരുന്ന ബാങ്കുകൾ, ബാങ്കിങ് ഇതര സ്ഥാപങ്ങൾ തുടങ്ങിയവയിൽ ഏതിലും അവരുടെ സർവീസ് സംബന്ധമായ പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി നല്കാൻ കഴിയും. ഈ പരാതികൾ പരിഹരിക്കുന്നതിനുമായുള്ള സംവിധാനമാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം
ആർബിഐ നിയന്ത്രണത്തിലുള്ള ഏതൊരു ധനകാര്യ സ്ഥാപനത്തിനെതിരായും ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനുള്ള മെച്ചമായ രീതിയിലുള്ള പരാതി പരിഹാര സംവിധാനം 2021 നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കമിട്ടത്.
ഇടപാടുകളിലെ കാലതാമസം, അമിതമായ സർവീസ് നിരക്ക് ഈടാക്കൽ, ധനകാര്യ ഉൽപന്നങ്ങളുടെ തെറ്റായ രീതിയിലുള്ള വിൽപന, ഉപഭോക്താക്കളോടുള്ള വഞ്ചന തുടങ്ങിയ ബാങ്കിങ് സേവങ്ങളിലെ പോരായ്മയകൾക്കെതിരെയും ഉപഭോക്താക്കൾക്ക് ഇവിടെ പരാതികൾ നൽകാവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കൾ ഇതിനായി യാതൊരുവിധ ഫീസുകൾ നൽകേണ്ടതില്ല.
ഉപഭോക്താക്കളുടെ പരാതി 30 ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതുണ്ട്. സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കി സ്ഥാപനത്തിന്റെ ഭാഗത്ത് പോരായ്മകൾ ഉണ്ടെങ്കിൽ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ഓംബുഡ്സ് മാന് ഉത്തരവിടാനും അധികാരമുണ്ട്.
ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ https://cms.rbi.org.in എന്ന വെബ്സൈറ്റ് വഴി രേഖപ്പെടുത്താനും അത് ട്രാക് ചെയ്തു കാര്യങ്ങൾ വിലയിരുത്താനുമുള്ള സംവിധാനം വെബ്‌സൈറ്റിയിൽ ഉണ്ട്.