പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ നാനോ കാർ വീണ്ടും വിപണിയിൽ ഇറക്കുന്നു
ടാറ്റയുടെ കുഞ്ഞൻ കാറായ നാനോയുടെ വരവ് വാഹന വിപണിയിൽ ഒരു വലിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു കാർ സ്വന്തമാക്കുക എന്ന സ്വപ്നം പൂവണിയിക്കാനായി ടാറ്റ മോട്ടോഴ്സ് നടത്തിയ ആ വലിയ ശ്രമം വേണ്ട രീതിയിൽ ഫലം കണ്ടില്ല. തുടർന്ന് വിപണിയിൽ നിന്ന് ടാറ്റ നാനോ കാറുകൾ പിൻവലിക്കുകയാണ് ഉണ്ടായത്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ടാറ്റ തങ്ങളുടെ പൊലിഞ്ഞു പോയ സ്വപ്നം വീണ്ടും പുനർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്. നവീകരിച്ച രീതിയിൽ നാനോ പുതുതായി മാർക്കറ്റിൽ അവതരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
സിഎൻജി, പെട്രോൾ എന്നീ മോഡലുകളിൽ പുതുതായി അവതരിപ്പിക്കുന്ന നാനോ ലിറ്ററിന് യഥാക്രമം 50/ 40 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് അറിയുന്നത്.
രണ്ടര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ ആയിരിക്കും നാനോയുടെ പുതിയ മോഡലുകളുടെ വില.
നാനോയുടെ തിരിച്ചു വരവിന്റെ വാർത്ത വാഹന വിപണിയിൽ ഒരു പുതിയ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് .