കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും വൻ പിഴ ചുമത്തി റിസേർവ് ബാങ്ക്.
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്ക് ആയ ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും വൻ പിഴ ചുമത്തിയിരിക്കുകയാണ് ആർ ബി ഐ. റിസേർവ് ബാങ്കിന്റെ ഉത്തരവുകൾ പാലിക്കാത്തതിനെ തുടന്നാണ് ഈ നടപടി. ഒരു കോടി രൂപ ഐസിഐസിഐ ബാങ്കിനും 91 ലക്ഷം യെസ് ബാങ്കിനും ആണ് പിഴ ചുമത്തിയിരിക്കുന്നത്.വായ്പകളുടെ അഡ്വാൻസ് സംബന്ധമായ ചില പ്രശ്നങ്ങളും ലോൺ അനുവദിച്ചതിലെ ചില ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.
സീറോ ബാലൻസ് അക്കൗണ്ടകൾക്കു മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ ഈടാക്കിയതും മറ്റു ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആർ ബി ഐ യെസ് ബാങ്കിന് മേൽ നിയമ നടപടികളും തുടർന്ന് പിഴയും ചുമത്തിയിരിക്കുന്നത്.
ഇരു ബാങ്കുകൾക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടാത്തതിനാലാണ് നിയമനടപടികൾക്കു തയ്യാറായതെന്ന് ആർ ബി ഐ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ കർണാടക ബാങ്കുനും ആർ ബി ഐ പിഴ ചുമത്തിയിരുന്നു.