വായ്പ നടപടിക്രമങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് തയ്യാറാവുകയാണ് റിസർബാങ്ക് ഓഫ് ഇന്ത്യ.
ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പ നടപടിക്രമങ്ങളിൽ നടത്തിവന്നിരുന്ന കാര്യങ്ങളിൽ വലിയ തോതിലുള്ള അതൃപ്തി പല മേഖലകളിൽ നിന്നും ഉയർന്ന കേൾക്കാറുള്ള ഒരു കാര്യമായിരുന്നു. പലിശ ഈടാക്കുന്നതും അതുപോലുള്ള മറ്റു പല കാര്യങ്ങളിലും പലപ്പോഴും തെറ്റായ പ്രവണതകൾ നിലനിൽക്കുന്നതായി ഉള്ള കാര്യം പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് ആയിരുന്നു.
ഈ പ്രവണതയ്ക്ക് പരിഹാരം കാണാനാണ് ഇപ്പോൾ റിസർവ് ബാങ്ക് നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഏതൊരു വായ്പ ആയാലും വായ്പ എടുത്ത തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തിയതിനുശേഷം മാത്രമേ പലിശ കണക്കുകൂട്ടാൻ പാടുള്ളൂ എന്നതാണ് ആർബിഐയുടെ പുതിയ നിയമം. നിലവിൽ ലോൺ എഗ്രിമെൻറ് ഒപ്പിട്ടത് മുതൽ അല്ലെങ്കിൽ ചെക്ക് കയ്യിൽ കിട്ടിയ അന്നുമുതലേ പല സ്ഥാപനങ്ങളും പലിശ കണക്കുകൂട്ടാൻ തുടങ്ങുമായിരുന്നു. ഇതിനെതിരെ ആർബിഐ ശക്തമായി പ്രതികരിച്ചുകൊണ്ട് ഉപഭോക്താവിന്റെ അക്കൗണ്ടിൽ പണം എന്നുവരുന്നോ അതിനുശേഷം മാത്രമേ പലിശ കണക്ക് കൂട്ടാൻ തുടങ്ങാവൂ എന്ന നിബന്ധന വച്ചിരിക്കുന്നത്.
അതുപോലെ വായ്പ കുടിശ്ശിക നിലവിൽ എത്ര ദിവസം വരുത്തിയിട്ടുണ്ടോ ആ ദിവസത്തെ മാത്രം പലിശ മാത്രമേ ഈടാക്കാവൂ എന്ന നിർദ്ദേശവും ആർബിഐ മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിൽ പലപ്പോഴും ഒരു മാസത്തെ മുഴുവൻ പലിശയും ഈടാക്കാറുള്ള സാഹചര്യം ഉണ്ടായിരുന്നു.
കൂടാതെ പല ധനകാര്യ സ്ഥാപനങ്ങളും ഒന്നും രണ്ടു മാസത്തെ അടവുകൾ മുൻകൂറായി എടുക്കുകയും എന്നാൽ മൊത്തം തുകയുടെ പലിശ ഈടാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും ആർബിഐ നിർദ്ദേശിക്കുന്നു.
ഇങ്ങനെ ഉപഭോക്താവിന് ഗുണപ്രദമാകുന്ന രീതിയിലുള്ള പുതിയ നിയമങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കി വരുന്നത് പ്രശംസനീയമാണ്.