ഒരുകാലത്തു ഇന്ത്യൻ കാർ വിപണി കയ്യടക്കി വാണിരുന്ന അംബാസിഡർ വീണ്ടും വരുന്നതായി വാർത്ത.
ഇന്ത്യൻ വിപണിയിൽ ഒരുപാടു ആരാധകരെ നേടിയതും ആയിരക്കണക്കിന് ആളുകളുടെ ഇഷ്ട്ടപ്പെട്ട വാഹനമായിരുന്നു അംബാസിഡർ. കേരളത്തിൽ ഒരുപാടു ജനപ്രീതിയുണ്ടായിരുന്ന കാർ ആയിരുന്നു അത്. അതിന്റെ വിപണിയിൽ നിന്നുള്ള പിന്മാറ്റം പലരെയും വേദനിപ്പിച്ചിരുന്നു. ഇന്നും അംബാസിഡർ ഒരു ഓർമ്മയായി കൊണ്ടുണ്ടാക്കുന്നവർ വിരളമല്ല.
ഇന്ത്യൻ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഒരുകാലത്തു ഇതിഹാസമായിരുന്നു അംബാസഡർ, ഒരുപക്ഷേ, ഇന്ത്യയിൽ ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ ഏറ്റവും സ്വാധീനമുള്ള കാറുകളിൽ മായിരുന്നു അത്.
അംബാസിഡർ ആരാധാകരേയും കാർ പ്രേമികളെയും സന്തോഷിപ്പിച്ചിരിക്കുകയാണ് കമ്പനി വീണ്ടും മാർക്കറ്റിൽ വരുന്നു എന്ന വാർത്ത.
1957-ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സാണ് അംബാസഡർ ആദ്യമായി നിർമ്മിച്ചത്, തുടർന്ന് 2014 ൽ അതിന്റെ സാമ്പത്തിക പ്രതിസന്ധികളും പുതിയ കാർ മോഡലുകളുടെ തള്ളിക്കയറ്റം വില്പന കുറച്ചതും കൊണ്ടാണ് അംബാസിഡർ കാർ നിർമാണം അവസാനിപ്പിച്ചത്.
ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷോയും ഹിന്ദുസ്ഥാൻ മോട്ടേഴ്‌സിന്റെ സഹസ്ഥാപനമായ ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പുതിയ അംബാസിഡർ കാർ നിരത്തിലിറക്കുന്നതു.
ഉപഭോക്താക്കളെ ആകർഷിക്കാനും വിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടു പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും ഉൾപ്പെടുത്തിനാണ് കമ്പനി പുതിയ കാർ വിപണിയിലിറക്കുന്നതു എന്നാണ് അറിയാൻ കഴിയുന്നത്.