സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം (BSNL) നിലവിലുള്ള സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാൻ തയ്യാറെടുക്കുന്നു.
നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കളെ ആകര്ഷിക്കുന്നതിനുള്ള പ്ലാനും പദ്ധതികളും തയ്യാറാക്കാനായി ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് എന്ന ഉപദേശക സേവന ദാതാക്കളുമായി സംഹരിച്ചു പ്രവർത്തിക്കാൻ കരാർ ഒപ്പുവെച്ചതായി അറിയുന്നു.ചെലവ് കുറച്ചു വരുമാനം മെച്ചപ്പെടുത്താനും, നല്ല രീതിയിലുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും, പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും, വില്പന വിപണന തന്ത്രങ്ങൾ പരിഷ്കരിക്കാനും ആയി 132 കോടിയുടെ കാരണാണ് ബിസിജി ക്കു നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രൈവറ്റ് ടെലികോം സർവീസുകൾക്ക് മുന്നിൽ അടിപതറി നിൽക്കുന്ന ബി എസ് എൻ എൽ പുതിയ പരിഷ്‌കാരങ്ങളുമായി ഉപഭോക്താക്കളുടെ മനസിൽ കുടിക്കേറാനുള്ള നീക്കത്തിലാണ്.