എത്ര വിലകൂടിയാലും മലയാളി സ്വർണം വാങ്ങുന്നത് കുറയ്ക്കുന്നില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണത്തിനോടുള്ള മലയാളിയുടെ ഭ്രമം എന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്.
മലയാളിക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഒരു ആസക്തി സ്വർണിനോടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
വിവാഹത്തിനും മറ്റു ആവശ്യങ്ങൾക്കും സ്വർണം മലയാളിക്ക് ഏറ്റവും പ്രധാനം തന്നെയാണ്. അതുകൊണ്ടു സ്വർണം വാങ്ങുന്നതിലും അത് ഉപയോഗിക്കുന്നതിലും മലയാളി മുന്നിൽ തന്നെയാണ്.
മറ്റു സംസ്ഥാനക്കാരേക്കാൾ കൂടുതലായി സ്വർണം അണിയുന്നതിലും മലയാളി തന്നെയാണ് മുന്നിൽ. ആഘോഷങ്ങൾക്കും മറ്റും മറ്റു സംസ്ഥാനക്കാർ സ്വർണം അണിയുമ്പോൾ മലയാളികൾ നിത്യേന അത് ഉപയോഗിക്കുന്നതിൽ സംതൃപ്തി നേടുന്നു.
സ്വർണവില കൂടിയെങ്കിലും സ്വർണം ഉപയോഗിക്കുന്നതിൽ മലയാളി കുറവൊന്നും വരുത്തിയിട്ടില്ല. കേരളത്തില്‍ സ്വര്‍ണത്തിന്‍റെ പ്രതിവര്‍ഷ ഏകദേശം 220 മുതല്‍ 225 ടണ്‍ വരെ സ്വർണം വില്പന നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏതു സഹകര്യം ഉണ്ടായാലും രാജ്യത്ത് സ്വർണ ഉത്പന്നങ്ങളുടെയും സ്വർണത്തിന്റെയും വലിയതോതിൽ തന്നെ ഡിമാന്റ് വർധിക്കുന്നതായാണ് കാണുന്നത്.