തെറ്റായ വിവരങ്ങള്‍, സ്കാമുകള്‍, സ്പാം, അധിക്ഷേപങ്ങള്‍ തുടങ്ങിയവ ഉൾക്കൊള്ളുള്ള അക്കൗണ്ടുകൾ വലിയതോതിൽ വാട്സ്ആപ് നീക്കം ചെയ്യുന്നു.
സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. ഇത് കണ്ടെത്തിയാൽ കർശനമായ നടപടികൾ ആണ് കമ്പനി സ്വീകരിക്കുന്നത്.നവീന രീതിയിലുള്ള മെഷീൻ ലേണിങും, ഡേറ്റ അനലറ്റിക്സും ഉപയോഗിച്ചാണ് ഇത്തരം അക്കൗണ്ടുകൾ വാട്സ്ആപ് കണ്ടുത്തുന്നത് .
2024 ഏപ്രില്‍ 1 മുതല്‍ 30 വരെയുള്ള കാലയളവിൽ ഇങ്ങനെ സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകള്‍ക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയത്.