രാജ്യത്തെ ഈ കൊമേഴ്സ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനായി റിലയൻസിന്റെ ജിയോ മാർട്ടും തയ്യാറെടുക്കുന്നു.
ഓർഡർ കിട്ടിക്കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് ഡെലിവറി നൽകാൻ കഴിയുന്ന രീതിയിൽ പുതിയ സംവിധാനം ആവിഷ്കരിച്ചുകൊണ്ട് ജൂൺ ആദ്യവാരം മുതൽ ജിയോ മാർട്ടും മാർക്കറ്റിൽ ഇറങ്ങുന്നു.
പദ്ധതിയുടെ തുടക്കം എന്ന നിലയിൽ എട്ടോളം നഗരങ്ങളിലാണ് പുതിയ സേവനം ലഭ്യമാവുക. തുടർന്ന് രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും താങ്കളുടെ നെറ്റ്വർക്ക് വികസിപ്പിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.
2019 മുതൽ ആരംഭിച്ച ജിയോ മാർട്ട് ഈ കൊമേഴ്സ് മേഖലയിൽ ഇന്ത്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.