വാഹന കയറ്റുമതിയിൽ ഇന്ത്യ ഉയരങ്ങൾ കീഴടക്കുന്നു.
ഇന്ത്യൻ കാർ വിപണിയിൽ വിദേശനിക്ഷേപം കൂടുന്നതുവഴി ഉല്പാദനം വർധിക്കുകയും ഇന്ത്യ ആഗോള കാർ വിപണിയുടെ ഹബ് ആയി മാറുന്നു.കഴിഞ്ഞ സാമ്പത്തികവർഷം 6.72 ലക്ഷം കാറുകളാണ് ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത് ഒരു വലിയ കുതിച്ചു കയറ്റമാണ്.
ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ ഭൂരിഭാഗവും മാരുതി സുസുക്കിയാണ് കയ്യാളുന്നത്. 2.68 ലക്ഷം കാറുകളാണ് മാരുതി സുസുക്കി വിദേശവിപണിയിൽ കഴിഞ്ഞ സാമ്പത്തിക വര്ഷം വിറ്റഴിച്ചതു. ഇത് മൊത്തം കയറ്റുമതിയുടെ 70 ശതമാനം വരും.
ഇന്ത്യൻ നിർമിത കാറുകൾ ഏകദേശം നൂറോളം വിദേശ രാജ്യങ്ങളിലേക്കാണ് നിലവിൽ കയറ്റുമതി നടക്കുന്നത്.