വളരെ വേഗത്തിൽ ഇന്ത്യൻ സാമ്പത്തിക ഘടന വളരുന്നതായും വരും വർഷങ്ങളിൽ അത് 6 .7 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോക ബാങ്ക് റിപ്പോർട്ട്.
ഇന്നുള്ളതിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നും, സർക്കാർ തലത്തിലും സ്വകാര്യാ മേഖലയിലും നിക്ഷേപക വളർച്ച കൂടുകയും വരും വർഷങ്ങളിൽ അത് വളരെ കരുത്തു നേടി കുതിച്ചുകയറുമെന്നുമാണ് ലോക ബാങ്കിന്റെ കണ്ടെത്തൽ..പണപ്പെരുപ്പം നിയന്ത്രിക്കുകയും കാർഷിക ഉത്പാദനം വർധിക്കുകയും ചെയ്യുന്നതുവഴി സാമ്പത്തിക വളർച്ച മുന്നേറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ആവറേജ് നിലയിൽ വരും വർഷങ്ങളിൽ സാമ്പത്തിക മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.