കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെ ബാങ്കുകളിൽ നടന്നത് ഏകദേശം 36,000-ത്തിലേറെ തട്ടിപ്പുകളാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് 166% ത്തിൻറെ വർദ്ധന തട്ടിപ്പുകളിൽ ഉണ്ടായി എന്നാണ് റിസർവ് ബാങ്കിൻറെ കണക്കുകൾ വ്യക്തമാക്കുന്നത്
ഡിജിറ്റൽ പെയ്മെന്റുകളിലാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാർഡുകൾ /ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ ആണ് ഏറ്റവും കൂടുതലായി നടക്കുന്നത്. ഇതിന് തടയിടാൻ ആയി പല മാർഗങ്ങൾ ബാങ്കുകളും മറ്റും സ്വീകരിക്കുന്നുണ്ടെങ്കിലും ഓരോ വർഷവും തട്ടിപ്പുകൾ പെരുകുന്നത് ആയാണ് കാണുന്നത്.