ടെക് മേഖലയിൽ തൊഴിൽ നഷ്ടം വർധിച്ചു വരുന്ന വാർത്തകൾക്കു വീണ്ടും ആശങ്ക ഉയർത്തിക്കൊണ്ടു ടെക് ഭീമൻ മൈക്രോസിഫ്ട് ജീവനക്കാരെ പിരിച്ചുവിടുന്നു.
2023 ൽ 10 ,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന കമ്പനി ഇപ്പോൾ 1000 ത്തിലേറേ ജീവനക്കാരെയാണ് ഒഴിവാക്കിയിരിക്കുന്നത്.നേരത്തെ ആമസോൺ , മെറ്റാ , ഗൂഗിൾ തുടങ്ങിയ വമ്പൻ ടെക് കമ്പനികളും അധിക ജോലിക്കാരെ ഒഴിവാക്കിയിരിക്കുന്നു.
ആഗോള സാമ്പത്തിക മാന്ദ്യം മൂലം ബിസിനസിലും ലാഭത്തിലും വേണ്ടത്ര ഉന്നതി ലഭിക്കാത്തതാണ് ടെക് കമ്പനികളെ ജീവനക്കാരെ പിരിച്ചുവിടാൻ നിര്ബന്ധിതരാക്കുന്ന പ്രധാന കാരണം.