കേരളാ ബാങ്കിനെതിരെ തരംതാഴ്ത്തൽ തുടങ്ങിയ കടുത്ത നടപടികളുമായി റിസേർവ് ബാങ്ക് മുന്നിട്ടിറങ്ങിയിരിക്കുന്നു.
റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ കോൺട്രോളിങ് അതോറിട്ടിയായ നബാർഡ് നടത്തിയ അന്വേഷണത്തിന്മേലുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. അതിൻപ്രകാരം കേരളാ ബാങ്കിനെ സി ഗ്രേഡ് ബാങ്കായി തരം താഴ്ത്തുകയും ചെയ്തു.
റിസേർവ് ബാക് കേരളാ ബാങ്കിനെതിരെ നടപടിയെടുക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ 25 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പ നല്കരുതെന്നും, നൽകിയ വായ്പകൾ തിരിച്ചു സമയബന്ധിതമായി തിരിച്ചു പിടിക്കാനും കർശന നിർദേശം നൽകിയിരിക്കുകയാണ്.