സ്വകാര്യ മേഖലകളിലും നിലവിലുള്ളതിനേക്കാൻ സ്വദേശീവൽക്കരണം ഇരട്ടിയാക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു.
സ്വകാര്യ മേഖലയിൽ നിലവിലുള്ള 25 ശതമാനം സ്വദേശീവത്കരണം എന്ന നിയമം മാറ്റി ഇനിമുതൽ 50 ശതമാനം ആക്കാനാണ് പദ്ധതി. പെട്രോളിയം മേഖലയിലുള്ള 30 ശതമാനം മാറ്റി 60 ശതമാനം ആക്കാനും പദ്ധതിയിടുന്നു.ഈ നിയമം നടപ്പിലാക്കാൻ അമാന്തിക്കുന്ന കമ്പനികളുടെ ഫയൽ മരവിപ്പിക്കാനും പിഴ മൂന്നിരട്ടിയായി ഉയർത്താനുമാണ് തീരുമാനം.
ഇങ്ങനെ സ്വദേശീവൽക്കരണം കൂട്ടുന്നതോടെ പ്രതിസന്ധിയിലാക്കുന്നു കേരളമുൾപ്പടെയുള്ള വിദേശ നാടുകളിലെ തൊഴിലാളികളാണ്.
നിയമം പ്രാബല്യത്തിൽ വരുന്നതുമുതൽ പഴയ ജോലികൾ നഷ്ട്ടപ്പെടാൻ സാധ്യതയുള്ളതോടൊപ്പം പുതിയ ജോലി സാധ്യതകളും വിദേശികൾക്ക് അപ്രാപ്യമാകും എന്ന കാര്യത്തിൽ സംശയമില്ല.