ആഗോള തൊഴിൽ രംഗത്ത് പ്രതിസന്ധികൾ നിറയുന്നു. പല മുൻനിര രാജ്യങ്ങളിലും തൊഴിൽ രംഗത്തുള്ള അസംതൃപ്തികളും പ്രശ്നങ്ങളും ഇപ്പോൾ മറനീക്കി പുറത്തുവന്നുക്കൊണ്ടിരിക്കുന്നു.
യു കെ, കാനഡ ഇപ്പോൾ യു എ ഇയിലും തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്.
തൊഴിൽ മേഖലയിലെ പുരോഗതികൾ കുറയുന്നതും, ശമ്പളത്തിന്റെ കുറവും, ഉദ്ദേശിച്ച നേട്ടങ്ങൾ ലഭിക്കാതെവരുന്നതും, ജീവിത ചിലവുകൾ ക്രമാതീതമായി വർധിക്കുന്നതും, അമിതമായ ജോലിഭാരവും ഒക്കെ വലിയ പ്രശ്നങ്ങളായി നിലനിൽക്കുന്നു.
ടെക്‌നോളജി, സോഫ്റ്റ്‌വെയർ, കൺസ്ട്രക്ഷൻ,ലോജിസ്റ്റിക്, റീറ്റെയ്ൽ,ബാങ്കിങ്, എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ എല്ലാ മേഖലകളിലും ഈ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നു സർവേകളും കണക്കുകളും സൂചിപ്പിക്കുന്നു.
വേതനം കുറയുന്നതും ജോലിഭാരം കൂടുന്നതും അനുകൂലമായ അന്തരീക്ഷം ഇല്ലാത്തതുമാണ് തൊഴിൽരംഗത്തെ അസംതൃപ്തിക്കുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.