അടുത്തമാസം നടക്കുന്ന ധന അവലോകന യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള കാര്യം തല്ക്കാലം അജണ്ടയിലില്ലെന്നു വ്യക്തമാക്കി ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ്.
ഉയർന്ന നാണയപ്പെരുപ്പവും സാമ്പത്തിക മേഖലയിലെ അനശ്ചിതത്വവും ഇപ്പോഴും പ്രധാന വെല്ലുവിളികളായി തുടരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യൻ ബാങ്കിംഗ് മേഖലയെ വളരെ സൂക്ഷ്മമായി ആർ ബി ഐ നിരീക്ഷിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും പ്രശ്‌നം എവിടെ കണ്ടാലും നടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു.
രാജ്യം 2024-25 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമെന്നും ജിഡിപി വളർച്ച 8 ശതമാനത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.