ഇന്ത്യൻ റയിൽവേയിൽ ഇനി വെയ്റ്റിംഗ് ടിക്കറ്റുമായി റിസേർവ്ഡ് കമ്പാർട്‌മെന്റയിൽ കയറിയിൽ പിഴ നൽകേണ്ടതായി വരും, കൂടാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി കൊടുക്കുകയും വേണം. ഇന്ത്യൻ റയിൽവെയുടെ പുതിയ മാർഗനിർദേശങ്ങൾ പുറത്തുവന്നിരിക്കുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി വെയിറ്റിങ് ടിക്കെറ്റുമായി റിസേർവ് കമ്പാർട്‌മെന്റയിൽ കയറി യാത്രക്കാർ പ്രശ്നങ്ങൾ സൃഷ്ഠിക്കുകയും റിസേർവ് ചെയ്ത യാത്രക്കാരുടെ സീറ്റുകൾ കയ്യടുക്കുകയും, തുടർന്നുണ്ടായിവന്ന പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് റയിൽവെയുടെ പുതിയ നിർദേശം വന്നിരിക്കുന്നത്.
നിലവിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എടുത്തവരും റിസേർവ്ഡ് കംപാർട്മെന്റിൽ കയറുകയും സീറ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് റിസേർവ് ചെയ്തു പോകുന്ന യാത്രക്കാർക്ക് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്. ഇവർ തമ്മിൽ വാക്കുതർക്കങ്ങളും തുടർന്ന് അടിപിടിയും ഉണ്ടായിട്ടുള്ള പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആയതിനാൽ റിസർവ് ചെയ്തു യാത്രചെയ്യുന്നവരുടെ സൗകര്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദേശങ്ങൾ റെയിൽവേ നടപ്പാക്കുന്നത്.