ഇന്ത്യയിലെ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബഡ്ജറ്റിൽ നിലവിലുണ്ടായിരുന്ന ഏയ്ഞ്ചൽ ടാക്സ് പൂർണമായും നിർത്തലാക്കിയിരിക്കുന്നു.
ഓഹരികൾ ഇഷ്യൂ ചെയ്തു ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികൾ, സ്റ്റാർട്ടപ്പുകൾ നിക്ഷേപകരിൽ നിന്നും മൂല്യനിർണയം നടത്തി സമാഹരിക്കുന്ന ഫണ്ട് അവരുടെ കമ്പനിയുടെ നിലവിലുള്ള മാർക്കറ്റ് മൂല്യത്തേക്കാൾ കൂടുതലാണെങ്കിൽ, അങ്ങനെ സമാഹരിക്കുന്ന ഫണ്ടിന്മേൽ സർക്കാർ ചുമത്തുന്ന ആദായനികുതിയാണ് ഏഞ്ചൽ ടാക്സ് .
നമ്മുടെ സംരഭകത്വ മനോഭാവം വളർത്താനും പരിപോഷിപ്പിക്കാനും ഇതിന്റെ പ്രയോജനം എല്ലാ സ്റ്റാർട്ടപ്പുകൾക്കും ലഭിക്കുന്ന രീതിയിലും ആയിരിക്കും ഏയ്ഞ്ചൽ ടാക്സ് നിർത്തലാക്കുന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.