ഇനിമുതൽ ബാങ്കുകൾ വഴി പണമിടപാടുകൾ നടത്തുമ്പോൾ വാങ്ങുന്നയാളുടെയും സ്വീകരിക്കുന്ന ആളുടെയും കെ വൈ സി നിർബന്ധമായും കൊടുത്തിരിക്കണം എന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിർദേശം.
ഓൺലൈൻ തട്ടിപ്പുകൾ വഴി ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ ആയും അല്ലാതെയും കൈമാറുന്ന സാഹചര്യം വർധിച്ചുവരുന്നതിലാണ് റിസേർവ് ബാങ്ക് ഈ നിർദേശം വെച്ചിരിക്കുന്നത്.
ഈ നിയമം മൂലം ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പണം അയക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നവർ അയക്കുന്നതും വാങ്ങുന്നതുമായ ആളുകളുടെ വിവരങ്ങൾ വെരിഫൈ ചെയ്യേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു. ഇതുവഴി പണം കൈമാറുന്നതിനുള്ള സൗകര്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം തടയുക എന്നതാണ് റിസേർവ് ബാങ്ക് ഉദ്ദേശിക്കുന്നത്.
2024 നവംബർ ഒന്ന് മുതൽ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ നിയമം നടപ്പിലാക്കാമെന്നാണ് റിസേർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നത്.