കേരളത്തിലേക്ക് വൻ നിക്ഷേപങ്ങൾ ആകർഷിക്കാനായി സർക്കാർ പുതിയ പദ്ധതികൾ ഒരുക്കുന്നു.
വ്യാവസായിക ആവശ്യങ്ങൾക്കായി സംരംഭകർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനുനൽകുന്ന വ്യവസ്ഥകളിലാണ് പുതിയ പരിഷ്ക്രങ്ങൾ നടപ്പിലാക്കുന്നത്.
കേരളത്തിൻറെ വ്യാവസായിക മേഖലയിൽ നിക്ഷേപവും അതുവഴി വളർച്ചയും ഉണ്ടാക്കാനായി കിൻഫ്ര, കെ എസ് ഐ ഡി സി തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികളാണ് ഇങ്ങനെ പാട്ടത്തിനു കൊടുക്കുന്നത്.
നിക്ഷേപകരെ ആകർഷിക്കാനുതകുന്ന വിധത്തിൽ നിലവിൽ 30 മുതൽ 50 വർഷത്തേക്ക് നൽകിയിരുന്ന ഭൂമിയുടെ പാട്ടക്കരാർ ഇനിമുതൽ 60 വർഷത്തേക്ക് നൽകുന്നതായിരിക്കും, കൂടാതെ 100 കോടിയുടെ മുകളിലുള്ള നിക്ഷേപങ്ങൾക്ക് 90 വർഷം വരെയും പാട്ടക്കരാർ നീട്ടികൊടുക്കാനും തീരുമാനിച്ചിരിക്കുന്നു.
10 ഏക്കർ ഭൂമി കുറഞ്ഞത് എടുത്തിരിക്കണം. 50 മുതൽ 100 കോടിവരെയുള്ള നിക്ഷേപങ്ങൾക്ക് പാട്ടപ്രീമിയത്തിന്റെ 20 ശതമാനം തുക മുൻകൂറായും ബാക്കി 80 ശതമാനം പലിശയോടുകൂടിയ 5 വർഷത്തെ തുല്യ ഗഡുക്കളായി നൽകാനാകും, 100 കോടിയുടെ മുളളിലുള്ള നിക്ഷേപങ്ങൾക്ക് 10 ശതമാനം ആദ്യവും ബാക്കി 90 ശതമാനം 9 വർഷത്തെ പലിശസഹിതമുള്ള തുല്യ ഗഡുക്കളായും നല്കനാകും.