ബജറ്റിലെ ഇറക്കുമതി തിരുവ കുറയ്ക്കുന്ന പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണുകളുടെ വിലയിൽ കുറവ് വരുത്തി ആപ്പിൾ കമ്പനി മുന്നോട്ടു വന്നിരിക്കുന്നു.
ആപ്പിളിന്റെ ഐഫോണിന്റെ ചില മോഡലുകൾക്ക് 6000 രൂപവരെ വിലകുറച്ചിരിക്കുകയാണ് .
ബജറ്റിൽ മൊബൈൽ ഫോണുകളുടെ പാർട്സുകളുടെ ഇറക്കുമതി തിരുവ 20 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് കുറച്ചതാണ് വിപണിയിൽ ഈ മാറ്റത്തിനു കാരണം.
ഐഫോൺ വില കുറച്ച സാഹചര്യത്തിൽ മറ്റു കമ്പനികളും ഉടനടി വിലകുറവ് പ്രഖ്യാപിക്കും എന്നാണ് മാർക്കറ്റിലെ പ്രതീക്ഷ.