ഫാസ് ടാഗ് ഉപയോഗിച്ചുള്ള നിലവിലുള്ള ടോൾ പിരിവുകൾ രാജ്യത്ത് അവസാനിക്കാൻ പോകുന്നതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു.
നിലവിലുള്ള സംവിധാനം മാറ്റി സാറ്റലൈറ്റ് ഉപയോഗിച്ചുള്ള ടോൾ പിരിവു നടത്താനാണ് ഉദ്ദേശിക്കുന്നത്.
ബാംഗ്ളൂർ -മൈസൂർ ദേശീയപാതയിൽ ഇതിനായുള്ള പരീക്ഷണം നടത്തിയതായി മന്ത്രി അറിയിച്ചു. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.
ജി എൻ എസ് എസ് അധിഷ്ഠിത ടോൾ ടാഗുകൾ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനു മാത്രമുള്ള ടോൾ ഇതുവഴി നല്കാൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത നാഷണൽ ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതി നടപ്പാക്കുക.