ധനമന്തി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിലകുറയാനുള്ള സാധ്യത വിളിച്ചോതുന്നു.
ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ ഇലക്ട്രിക് കാറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തിരുവ കുറയ്ക്കാൻ ഇടവരുത്തുന്നതിനാൽ ഇന്ത്യയിൽ ഇലക്ടിക് കാറുകൾക്ക് വില കുറയാനുള്ള സാധ്യത കാണുന്നു.
ഇലക്ട്രിക് കാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കാനായി ലിഥിയം, കോബാൾട്ട് തുടങ്ങിയ ധാതുക്കളുടെ ഇറക്കുമതി തിരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം ഇലക്ട്രിക് വാഹന വിപണിയെ ഉണർത്താൻ ഉതകുന്നതാണ്.