മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്നും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയിരുന്നത് 8,500 കോടിയിലേറെ രൂപയാണ്.
മൂന്ന് മാസത്തിനുള്ളിൽ ശരാശരി ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്നുമാണ് മിനിമം ബാലൻസ് മൈന്റൻസിന്റെ പേരിൽ ഇത്രയും കോടികൾ ബാങ്കുകൾ സ്വരുകൂട്ടിയിരിക്കുന്നതു.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോകസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്കു വ്യക്തമാക്കിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളിൽ ഇപ്പോൾ എസ്ബിഐ മാത്രമാണ് ഇങ്ങനെ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകളിൽ നിന്ന് പിഴ ഈടാക്കണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മറ്റു ബാങ്കുകൾ ഈ നിലപാട് സ്വീകരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്.