ഏകദേശം 18000 ത്തോളം ജീവനക്കാരെയാണ് ചിലവുചുരുക്കലിന്റെ ഭാഗമായി ഇന്റൽ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
ലോകപ്രസിദ്ധ ചിപ്പ് നിർമാതാക്കളായ ഇന്റൽ തങ്ങളുടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി അറിയുന്നു. തങ്ങളുടെ 15 ശതമാനത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കമ്പനി തയ്യാറെടുക്കുന്നു എന്നാണ് വാർത്ത.
കഴിഞ്ഞ വർഷം 1 .5 ബില്യൺ ഡോളറിലേറെ നഷ്ടമാണ് ഇന്റൽ രേഖപ്പെടുത്തിയത്. അതിനാൽ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കുറഞ്ഞത് 20 ബില്യൺ ഡോളറിന്റെ ചിലവുചുരുക്കലാണ് കമ്പനി ലക്ഷ്യമിടുന്നത്.
മാർക്കറ്റിലെ പുതിയ വെല്ലുവിളികളും പുതിയ ട്രെൻഡുകളും കമ്പനിയുടെ വരുമാത്തിൽ കുറവുകൾ വരുത്തുന്നതായി കണക്കാക്കപ്പെടുന്നു. എൻവിഡിയ, എ എം ഡി, ക്വൽകോം തുടങ്ങിയ എതിരാളികളോടാണ് ഇന്റൽ മത്സരിച്ചുകൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകളായി വിപണിയിൽ ലാപ്‌ടോപ്പുകൾ മുതൽ ഡാറ്റാ സെന്ററുകൾ വരെയുള്ളവയ്ക്കായുള്ള ചിപ്പുകൾ നിർമിക്കുന്ന യു എസ് കമ്പനിയായ ഇന്റൽ.
ഏകദേശം 125000 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.