ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഇലക്ട്രിക് കാറുകളുടെ ഒരു വിപ്ലവം തന്നെ നടന്നുകൊണ്ടിരിക്കുമ്പോൾ വിപണിയിൽ പുതുമ അവതരിപ്പിച്ചുകൊണ്ട് ഒരു കൊച്ചു കാർ രംഗപ്രവേശം ചെയ്യാൻ പോകുന്നു.
ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിങ്സ് ഇവി കമ്പനിയാണ് റോബിൻ എന്ന പേരിൽ ഇലക്ട്രിക് മൈക്രോ കാർ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
രണ്ടു സീറ്റുള്ള ഒരു ഇലക്ട്രിക് കാർ ആണിത്. ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ ഈ കാറിൽ രണ്ടുപേർക്കു സുഖമായി സഞ്ചരിക്കാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ കാറിനു എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളുടെയും പരീക്ഷങ്ങൾ നടത്തി അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു.
ദൈനംദിന യാത്രകൾക്കു ബുള്ളറ്റുകൾ പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ കാർ. അതുപോലെ ചെറുതായതിനാൽ പാർക്കിങ്, ഡ്രൈവിംഗ് എന്നിവയ്ക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടാവുകയുമില്ല.
ഒറ്റ ചാർജിങ്ങിൽ ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഈ കാറിനു ബാറ്ററി ഫുൾ ചാർജ് ആകാൻ 5 മണിക്കൂർ സമയം എടുക്കും. മണിക്കൂറിൽ 60 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗത.
എല്ലാവിധ ടെസ്റ്റുകളും പൂർത്തീകരിച്ച റോബിൻ ഇലക്ട്രിക് മൈക്രോ കാർ 2025 മുതൽ വിപണിയിൽ ഇറക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. 2 ലക്ഷം രൂപയാണ് ഇതിന്റെ വില.