മൊബൈലിൽ വരുന്ന അനാവശ്യ സ്പാം മെസേജുകൾ നിയന്ത്രിക്കാനായി ടെലികോം കമ്പനികൾക്കു നിർദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)
വിവിധ മാർക്കറ്റിംഗ് കമ്പനികളുടെ കോളുകളും മെസേജുകളും നിയന്ത്രിക്കുക, അനധികൃതമായ കമ്പനികളുടെ മെസേജുകളും അതുവഴിയുണ്ടാകുന്ന വഞ്ചനകളും ഒഴിവാക്കി ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാനാണ് ട്രായ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതൽ അനാവശ്യ സ്പാം കോളുകളും മെസേജുകളും ഒഴിവാക്കണം എന്നാണ് ട്രായ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ടെലി മാർക്കറ്റിംഗ് കമ്പനികൾ സ്പാം കോളുകൾ, മെസേജുകൾ ചെയ്യുന്നതായി കണ്ടെത്തിയാൽ കണെക്ഷൻ വിച്ഛേദിക്കാനും രണ്ടു വർഷം വരെ അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിരിക്കുന്നു.