രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം മൂലം തങ്ങളുടെ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തീരുമാനിച്ചിരിക്കുന്നു.
ഉത്സവ സീസണുകൾ ആരോംഭിച്ചിട്ടും വാഹനവിപണി മുന്നോട്ടു കുതിക്കാത്തതും ഷോറൂമുകളിലെ നിലവിലുള്ള സ്റ്റോക്കുകൾ തീരാത്തതുകൊണ്ടും പുതുതായി വാഹനങ്ങൾ നിർമിക്കുന്നത് കുറയ്ക്കാനാണ് മാരുതിക്കു പുറമെ മറ്റു വാഹന നിർമാതാക്കളും തീരുമാനിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
നിലവിലെ രാജ്യത്തെ വിവിധ പ്രതിസന്ധികൾ കാരണം വാഹന വിപണി കഴിഞ്ഞ ചില മാസങ്ങളായി പ്രതീക്ഷിച്ചതിലും വളരെ താഴെയാണ് വില്പന നടക്കുന്നത്. ഷോറൂമുകളിൽ കെട്ടികിടക്കുന്ന വാഹനങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ ഡീലർമാർക്കു പുതിയ സ്റ്റോക്ക് എടുക്കാൻ നിർവ്വാഹമില്ലാതായിരിക്കുന്നു.
വിലാപന വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ഉത്സവ സീസണുകളിൽ വൻപിച്ച ആദായ വില്പനകളും പുതിയ ഓഫറുകളും ഉണ്ടാകാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.