ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിലേക്ക് മുകേഷ് അംബാനിയുടെ ജിയോയും കടന്നുവരുന്നു.
ജിയോ ബ്രെയിൻ എന്നപേരിൽ എ ഐ അവതരിപ്പിക്കാൻ പോകുന്നതായി മുകേഷ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നു.
എഐ ടൂളുകളുടെയും ആപ്ലിക്കേഷനുകളുടെയും ഒരു സ്യൂട്ട് റിലയൻസ് ജിയോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ മുകേഷ് അംബാനി വ്യാഴാഴ്ച നടന്ന കോൺഗ്ലോമറേറ്റിൻ്റെ 47-ാമത് വാർഷിക പൊതുയോഗത്തിൽ പറഞ്ഞു.
എ ഐ യുടെ സമഗ്രമായ എല്ലാ ടൂളുകളും ഉപയോഗപ്പെടുത്താവുന്ന ഒരു പ്ലാറ്ഫോം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് ജിയോ ഒരുങ്ങുന്നത്.
എല്ലാവർക്കും എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഉതകുന്ന രീതിയിലായിരിക്കും പദ്ധതി ഒരുക്കുന്നത്. "എല്ലാവർക്കും എല്ലായിടത്തും വേണ്ടുന്ന എ ഐ" എന്ന നയമാണ് ജിയോ അവതരിപ്പിക്കുന്നത്.