പലിശനിരക്ക് നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള റിസേർവ് ബാങ്കിന്റെ പണനയസമിതിയുടെ അവലോകന യോഗം ഇന്ന് തുടങ്ങിയിരിക്കുന്നു. 6 പേരാണ് ഈ സമിതിയിൽ ഉള്ളത്.
ഇന്ന് തുടങ്ങിയ യോഗം വ്യാഴാഴ്ച സമാപിക്കും. അന്ന് റിസേർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പണനയം പ്രഖ്യാപിക്കും.
പലിശനയത്തിൽ വിത്യാസം ഉണ്ടാകുമോ എന്നാണ് എന്നാണ് വിപണി ഉറ്റുനോക്കുന്നത്. എന്നാൽ വിലക്കയറ്റ ഭീക്ഷണി തുടരുന്നതിനാൽ ഇത്തവണയും പലിശനയത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്.
പണപ്പെരുപ്പ നിരക്ക് ഉയർന്നും താഴ്ന്നും ഇരിക്കുന്ന സാഹചര്യത്തിൽ 4 ശതമാനത്തിൽ താഴെ എത്തിക്കുക എന്നതാണ് റിസേർവ് ബാങ്കിന്റെ ലക്‌ഷ്യം.