ഓൺലൈൻ വായ്പ ആപുകൾ പെരുകുന്ന സാഹചര്യത്തിൽ, അതിന്റെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. വായ്പ ആപ്പുകൾ വഴി പല കെണികളും തട്ടിപ്പുകളും നടക്കുന്നതായി നിരന്തരം വാർത്തകളും വരുന്നുണ്ട്.
ഇതിനെതിരെ റിസേർവ് ബാങ്ക് കർശനമായ നിയമനടപടികളും ഉപഭോക്തൃസംരക്ഷണവും ഉറപ്പാക്കാൻ പദ്ധതിയിടുന്നു.അംഗീകൃത വായ്പ ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ആർ ബി ഐ യുടെ വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.
അംഗീകൃതമായ ബാങ്കുകളുമായി സഹകരിച്ചു മാത്രമേ ഇത്തരം ലോൺ ആപ്പുകൾ പ്രവർത്തിക്കാവൂ എന്ന നിർദേശമുണ്ടെങ്കിലും അതിനെ ദുരുപയോഗം ചെയ്താണ് പലരും പ്രവർത്തനം നടത്തുന്നത്. പുതിയ ഉദ്യമം ഇത്തരം പ്രവർത്തനങ്ങൾക്കു ഒരു പരിധി വരെ തടയിടാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.