പ്രമുഖ അമേരിക്കൻ ടെക് കമ്പനിയായ ഡെൽ ജീവനക്കാരെ പിരിച്ചുവിടുന്നതായി വാർത്ത .
സെയിൽസ് , മാർക്കറ്റിംഗ് വിഭാഗത്തിലുള്ള ഏകദേശം 12,000 ത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (എ ഐ ) മേഖലയിലേക്ക് ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കാൻ പോകുന്നതിനാൽ ആണ് ഈ പിരിച്ചുവിടാൻ എന്നാണ് അറിയുന്നത്. ഇനി എ ഐ യുഗം വരുന്നതിനാൽ, കൂടുതൽ മാർക്കറ്റ് എ ഐ മേഖലയിൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടു ആ രംഗത്തേക്ക് ചുവടുമാറ്റാനും തയ്യാറെടുക്കുകാണ്.
എ ഐ ഒപ്റ്റിമൈസെഡ് സെർവറുകളും, ഡാറ്റാ സെന്റർ സൊല്യൂഷനുകളും വികസിപ്പിക്കാന് കമ്പനി പുതുതായി പദ്ധതിയിടുന്നത്.
കഴിഞ്ഞ വർഷമാണ് ഡെൽ തങ്ങളുടെ 13000 ജീവനക്കാരെ പിരിച്ചുവിട്ടത് .