മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ഹോം ലോൺ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.
സാധാരണക്കാർക്കു ഉതകുന്ന രീതിയിലുള്ള ലളിതമായ അപേക്ഷാ പ്രക്രിയയിലൂടെയുള്ള ഭവന വായ്പകൾക്ക് രൂപകൽപന ചെയ്യണ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് തയ്യാറെടുക്കുന്നു.
ജെഎഫ്എൽ അതിൻ്റെ ഹോം ലോൺ ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യുന്നതിൻ്റെ അവസാന ഘട്ടത്തിലാണ് എന്നാണ് വാർത്തകൾ.
തങ്ങളും ഹോം ലോൺ രംഗത്തേക്ക് കടന്നുവരികയാണെന്നു കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
ഈ പുതിയ നീക്കത്തിലൂടെ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ഭവനവായ്പകൾ നൽകാനും അതുവഴി സാമ്പത്തിക മേഖലയിൽ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താനും ആണ് മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ ലക്ഷ്യമിടുന്നത്.